തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

10:33 AM Aug 29, 2025 |


തിരുവനന്തപുരം: ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും.നാല് കോച്ചുകള്‍ ആണ് വര്‍ധിപ്പിക്കുക. നിലവില്‍ 16 കോച്ചുകളാണുള്ളത്. ഇതോടെ ആകെ കോച്ചുകളുടെ എണ്ണം 20 ആകും. തിരുവനന്തപുരം-കാസർകോട് വന്ദേഭാരതില്‍ നേരത്തേ 20 കോച്ചുകളാക്കിയിരുന്നു.

രാജ്യത്തെ തിരക്കേറിയ 7 വന്ദേഭാരത് ട്രെയിനുകളില്‍ കോച്ചുകള്‍ കൂട്ടാൻ റെയില്‍വേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേക്കു കീഴില്‍ മംഗളൂരു വന്ദേഭാരത് കൂടാതെ ചെന്നൈ-തിരുനെല്‍വേലി, ചെന്നൈ-വിജയവാഡ വന്ദേഭാരത് ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്.

Trending :