+

ഓണപ്പരീക്ഷ ഇന്ന് തുടങ്ങും, ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ഇത്തവണ വിപുലമായ ക്രമീകരണങ്ങള്‍

ചോദ്യപേപ്പറില്‍ പ്രധാന അധ്യാപകനും പരീക്ഷാ ചുമതലയുള്ള അധ്യാപകരും രണ്ട് കുട്ടികളും പേരും ഒപ്പും കവര്‍ പൊട്ടിച്ച തിയ്യതിയും സമയവും രേഖപ്പെടുത്തണം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഇന്ന് തുടങ്ങും. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയത്. പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് മാത്രമേ ചോദ്യപേപ്പര്‍ അടങ്ങുന്ന കവര്‍ പൊട്ടിക്കാവൂ എന്നാണ് നിര്‍ദേശം.


ചോദ്യപേപ്പറില്‍ പ്രധാന അധ്യാപകനും പരീക്ഷാ ചുമതലയുള്ള അധ്യാപകരും രണ്ട് കുട്ടികളും പേരും ഒപ്പും കവര്‍ പൊട്ടിച്ച തിയ്യതിയും സമയവും രേഖപ്പെടുത്തണം. ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യാന്‍ ജില്ലകളില്‍ പ്രത്യേകം സെല്‍ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണം, ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പറുകള്‍ ചില യൂട്യൂബ് ചാനലുകള്‍ വഴി ചോര്‍ന്നത് വിവാദമായിരുന്നു.

അതേസമയം തൃശൂരില്‍ ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷ മാറ്റിവച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

facebook twitter