നെല്ലിയാമ്പതിയില്‍ പുലി ചത്തത് കേബിള്‍ കെണിയില്‍ കുരുങ്ങി ; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

11:58 AM Mar 07, 2025 | AJANYA THACHAN

പാലക്കാട് : നെല്ലിയാമ്പതിയില്‍ കഴിഞ്ഞദിവസം പുലി ചത്തത് കേബിള്‍ കെണിയില്‍ കുരുങ്ങിയെന്ന് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം കേബിള്‍ കുരുങ്ങിയതാണ് വ്യക്തം. 

ശരീരത്തില്‍ കുരുങ്ങിയ കേബിളുമായി പുലി തോട്ടത്തില്‍ എത്തുകയായിരുന്നു. അവശ നിലയില്‍ ആയതിന് പിന്നാലെ പുലി ചത്തു. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നെല്ലിയാമ്പതിയില്‍  ലില്ലി ഡിവിഷന് സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയിരുന്നത്