രസിപ്പിച്ച് ജ​ഗദീഷും ഇന്ദ്രൻസും, പരിവാർ ട്രെയിലർ

06:15 PM Mar 01, 2025 | Kavya Ramachandran

ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ ചിത്രത്തിന്റെ ട്രൈലർ പുറത്ത് വിട്ടു.ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

ഒരു മുഴുനീള കോമഡി ചിത്രമായാണ് പരിവാർ ഒരുങ്ങുന്നതെന്ന് ട്രൈലറിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.കേരളത്തിൽ അടുത്ത് കണ്ട് വരുന്ന വൈലൻസ് വാർത്തകളിൽ നിന്നും വയലൻസ് സിനിമകളിൽ നിന്നും ഒരു വലിയ മോചനം പരിവാർ എന്ന കോമഡി ചിത്രത്തിൽ നിന്ന് ലഭിക്കുമെന്ന് നമ്മുക്ക് ഉറപ്പിക്കാം.

ഒരു മുഴു നീള കോമഡി കുടുംബ ചിത്രമായാണ് പരിവാർ വരുന്നത്. ജഗദീഷിനും ഇന്ദ്രൻസിനും പുറമെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് ,സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റു താരങ്ങൾ.