പരിയാരത്തെ സി.പി.ഐ നേതാവ് ഇ.സി മനോഹരൻ നിര്യാതനായി

08:54 AM Jul 02, 2025 | AVANI MV

പരിയാരം: സി.പി.ഐ പരിയാരം മുന്‍ ലോക്കല്‍ സെക്രട്ടറിയും, നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ പരിയാരം സെന്‍ട്രലിലെ ഇടവന്‍ ചിറമ്മല്‍ മനോഹരന്‍(55) നിര്യാതനായി.ചിതപ്പിലെ പൊയിലിലും പയ്യന്നൂരിലും പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതി കണ്‍സ്ട്രക്ഷന്‍സ് ഉടമയാണ്.

ഭാര്യ: കെ.പി.രേഷ്മ.മക്കള്‍: രജത്, ദിയ.മുതിര്‍ന്ന സി.പി.ഐ നേതാവിയായിരുന്ന പരേതനായ കെ.പി കേളുനായരുടെയും ഇ.സി കമലാക്ഷിയുടെയും മകനാണ്.സഹോദരങ്ങള്‍: ഇ.സി.ഗിരിജ (റിട്ട. അധ്യാപിക, ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പരിയാരം), ഇ.സി.രമേശന്‍ (കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്), ഇ.സി.രവീന്ദ്രന്‍(സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയുട്ട്, ടൂറിസം വകുപ്പ് ), പരേതയായ മിനി.മൃതദേഹം ബുധനാഴ്ച്ച രാവിലെ എട്ടു മുതല്‍ പരിയാരത്തെ വീട്ടില്‍ പൊതുദര്‍ശനം.11.30 ന് സര്‍വകക്ഷി അനുശോചന യോഗം. 12.30 ന് സമുദായ ശ്മശാനത്തില്‍ ശവസംസ്‌കാരം നടക്കും.