പത്തനംതിട്ട : കിണർ വൃത്തിയാക്കുന്നതിനിടെ കീകൊഴുർ പാലച്ചുവട് കാലാപ്പുറത്ത് വീട്ടിൽ രവി(63) യാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബോധരഹിതനായത്. കീകൊഴുർ കുളങ്ങര ഷിബോ യുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.
Trending :
റാന്നി യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി അതിസാഹസികമായി രവിയെ രക്ഷപ്പെടുത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവിന്റെ നേതൃത്വത്തിലുള്ള ടീം അംഗമായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷാണ് കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി രവിയെ കരയ്ക്ക് എത്തിച്ചത്.
കടുത്ത ചൂടും കിണറ്റിൽ ഓക്സിജൻ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് കുഴഞ്ഞുവീണതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. കുഴഞ്ഞുവീണ രവിയെ ഉടൻതന്നെ റാന്നി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.