+

പത്തനംതിട്ടയിൽ യുവതിയെ കുത്തിക്കൊന്ന് ഭർത്താവ് ; ആക്രമണത്തിൽ ബന്ധുക്കൾക്കും ഗുരുതര പരിക്ക്

പത്തനംതിട്ടയിൽ യുവതിയെ കുത്തിക്കൊന്ന് ഭർത്താവ് ; ആക്രമണത്തിൽ ബന്ധുക്കൾക്കും ഗുരുതര പരിക്ക്

പുല്ലാട് : പത്തംതിട്ടയിലെ പുല്ലാട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോൾ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെ പുല്ലാട് ആലുംന്തറയിലാണ് സംഭവം.

യുവാവിൻറെ ആക്രമണത്തിൽ ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമണത്തിന് പിന്നാലെ രാത്രി തന്നെ മൂന്നു പേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ശ്യാമ പുലർച്ചെയാണ് മരിച്ചത്.

കുടുംബകലഹത്തെ തുടർന്ന് അജി ഭാര്യയെയും ഭാര്യയുടെ ബന്ധുക്കളെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ അജിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. 

facebook twitter