ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഉപഭോക്തൃ ടെക് ബ്രാൻഡായ പോക്കോ വമ്പൻ ഫീച്ചറുകളുമായി വിലകുറവിൽ എം7 5ജി സ്മാർട്ഫോൺ പുറത്തിറക്കി. സെഗ്മെന്റിലെ ഏറ്റവും വലുപ്പമേറിയ സ്ക്രീനുമായാണ് ബജറ്റ് സ്മാർട്ട് ഫോൺ ആഗ്രഹിക്കുന്ന ഉപഭോക്താകയിലേക്ക് പോക്കോ തങ്ങളുടെ പുതിയ മോഡൽ അവതരിപ്പിക്കുന്നത്.
യുവാക്കളും വിദ്യാർത്ഥികളും അടക്കം കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ഉള്ള ഫോൺ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമാക്കിയുള്ള ഈ മോഡൽ ഫ്ലിപ്കാർട്ടിലൂടെ സ്വന്തമാക്കാം.
6GB+128GB വെർഷന് 10,499 രൂപയും 8GB+128GB വെർഷന് ₹11,499 രൂപയുമാണ് വില.
എന്തുകൊണ്ട് POCO M7 5G മികച്ചൊരു ചോയിസാകുന്നു?
.വലുപ്പമേറിയ സ്‌ക്രീൻ : 6.88 ഇഞ്ച് സ്‌ക്രീൻകൊണ്ട് സിനിമയും റീലുകളും വലിയ സ്ക്രീനിൽ
കാണുന്ന അനുഭവം.
.ശക്തമായ ക്യാമറ: 50MP Sony സെൻസർ ഉപയോഗിച്ച് കുറഞ്ഞ വെളിച്ചത്തിലും സൂക്ഷ്മവും വ്യക്തവുമായ ചിത്രങ്ങൾ പകർത്താനാകും
.33W ചാർജറും ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന ബാക് അപ്പ് സമ്മാനിക്കുന്ന 5160mAh ബാറ്ററിയും (ബോക്സിൽ ലഭ്യമാകും)
. വേഗതയേറിയ 5G അനുഭവം: 5G നെറ്റ് വർക്ക് വേഗത കുറഞ്ഞ വിലയിൽ
.ബജറ്റിനൊത്ത വില: 4G ഫോണുകളിൽ നിന്ന് 5G ലേക്ക് മാറാനും വിലകുറവിൽ കൂടുതൽ ഫീച്ചറുകളും മികച്ച പ്രകടന ശേഷിയുമുള്ള ഫോൺ സ്വന്തമാക്കാനും കഴിയുന്നു.