നമുക്ക് നേന്ത്രപഴം പുളിശ്ശേരി തയ്യാറാക്കിയാലോ ...
ചേരുവകൾ
നേന്ത്രപഴം :- 1 വലുത്
പച്ചമുളക് :-4
തേങ്ങ. :- 1.5 റ്റീകപ്പ്
ജീരകം :-1,നുള്ള്
മഞ്ഞൾ പൊടി :-1/4 റ്റീസ്പൂൺ
മുളക് പൊടി :-1/2 റ്റീസ്പൂൺ
ഉലുവാപൊടി :-3 നുള്ള്
കുരുമുളക് പൊടി :-2 നുള്ള്
ഉലുവ. (Optional):-2 നുള്ള്
വറ്റൽമുളക് :-3
കറിവേപ്പില :-2 തണ്ട്
കടുക്,എണ്ണ ,ഉപ്പ്:-പാകത്തിനു
തൈരു (മീഡിയം പുളി ഉള്ളത്) :-1.5 -2 റ്റീകപ്പ്
ഉണ്ടാക്കുന്ന വിധം
പഴം ചെറുതായി അരിഞതും,മഞ്ഞൾ പൊടി,മുളക്പൊടി,2 പച്ചമുളക് കീറിയത് ഇവ കുറച്ച് വെള്ളം ചേർത്ത് അടച്ച് വച്ച് വേവിക്കുക.തേങ്ങ,ജീരകം,2 പച്ചമുളക്,1 നുള്ള് മഞ്ഞൾ പൊടി ഇവ നന്നായി അരച്ച് എടുക്കുക.
തൈരു നന്നായി ഉടച്ച് വക്കുക.മിക്സിയിലിട്ട് അടിച്ച് എടുതാലും മതി.പഴം വെന്തു കഴിയുമ്പോൾ ,തേങ്ങ കൂട്ട് ചേർത്ത് ,പാകത്തിനു ഉപ്പും ചേർത്ത് വേവിക്കുക.ഒരു ചെറിയ തിള വന്ന ശേഷം ,തീ ഓഫ് ചെയ്ത് തൈരു കൂടി ചേർത്ത് ഇളക്കുക.മധുരം വേണ്ടവർക്ക് കുറച്ച് പഞ്ചസാര കൂടി ചേർക്കാം.മേലെ ഉലുവാപൊടി,കുരുമുളക് പൊടി ഇവ തൂകാം.
പാനിൽ എണ്ണ ചൂടാക്കി കടുക്,ഉലുവ,വറ്റൽ മുളക്,കറിവേപ്പില,ഇവ താളിച്ച് ചേർത്ത് ഇളക്കി ഉപയൊഗിക്കാം.രുചികരമായ നേന്ത്രപഴം പുളിശ്ശേരി തയ്യാർ.