മൊരിഞ്ഞ പ‍ഴംപൊരി തയ്യാറാക്കാം

08:40 AM Jul 02, 2025 | Kavya Ramachandran


ചേരുവകള്‍

നേന്ത്രപ്പഴം – 2

മൈദ – 1 കപ്പ്

അരിപ്പൊടി – 1/2 കപ്പ്

പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

ഉപ്പ് – 1/2 ടീസ്പൂണ്‍

ബേക്കിങ് സോഡ – 1/4 ടീസ്പൂണ്‍

വെള്ളം – ആവശ്യത്തിന്

ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

പഴം അരിഞ്ഞെടുക്കുക.

മൈദ, അരിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, പഞ്ചസാര, ബേക്കിങ് സോഡ എന്നിവ യോജിപ്പിക്കുക

ഇതിലേക്കു കുറേശ്ശെ വെള്ളം ചേര്‍ത്ത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക

പഴത്തിന്റെ കഷ്ണം എടുത്തു മാവില്‍ മുക്കി ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്‌തെടുക്കുക.