ചേരുവകൾ
ദോശമാവ്
ഗോതമ്പു പൊടി
ഫുഡ് കളർ
പഞ്ചസാര
നാരങ്ങ
തയ്യാറാക്കുന്ന വിധം
Trending :
ഒരു കപ്പ് പഞ്ചസാരയിൽ അര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് ചേർത്തിളക്കി ഷുഗർ സിറപ്പ് തയ്യാറാക്കാം.
ദോശമാവിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പുപൊടി ചേർത്ത് നന്നായി ഇളക്കി അൽപ്പം ഫുഡ് കളർ ആവശ്യമെങ്കിൽ ചേർക്കാം.
ഒരു നുള്ള് ബേക്കിങ് സോഡ ചേർത്തിളക്കാം.
അടികട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കാം.
ആകൃതിയിൽ കിട്ടാൻ അറ്റം അൽപ്പം മുറിച്ച കവറിനുള്ളിൽ തയ്യാറാക്കിയ മാവ് നിറച്ച് എണ്ണയിലേയ്ക്ക് ഒഴിച്ച് വറുത്തെടുക്കാം.
ശേഷം പഞ്ചസാര ലായനിൽ മുക്കി പാത്രത്തിലേയ്ക്കു മാറ്റി ആവശ്യാനുസരണം കഴിക്കാം.