+

റെട്രോ കളക്ഷൻ പുറത്ത്

റെട്രോ കളക്ഷൻ പുറത്ത്

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ നേടിയിരുന്നത്. ആഗോള ബോക്സ് ഓഫീസിൽ 100 കോടി രൂപയിലധികം റെട്രോ നേടിയിട്ടുണ്ട്. വിദേശത്ത് മാത്രമായി റെട്രോ 24 കോടി നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക്കിന്റെ റിപ്പോർട്ട്.

സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളിൽ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോർജ്, ജയറാം, നാസർ, പ്രകാശ് രാജ്, സുജിത് ശങ്കർ, കരുണാകരൻ, പ്രേം കുമാർ, രാമചന്ദ്രൻ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേൽ, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയിൽ പ്രധാന വേഷത്തിൽ എത്തി. മെയ് ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്.

ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം നിർവഹിക്കുന്ന് പ്രവീൺ രാജ. സ്റ്റണ്ട്സ് കെച്ച ഖംഫക്ഡേ ആണ്, 2 ഡി എൻറർടെയ്ൻ‍മെൻറ് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം രാജശേഖർ കർപ്പൂരസുന്ദരപാണ്ഡ്യൻ, കാർത്തികേയൻ സന്താനം, മേക്കപ്പ് വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ സുറെൻ ജി, അഴകിയകൂത്തൻ, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമർ മുഹമ്മദ് സുബൈർ, സ്റ്റിൽസ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈൻസ് ടൂണെ ജോൺ, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ ബി സെന്തിൽ കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗണേഷ് പി എസ് എന്നിവരാണ്.

Trending :
facebook twitter