അരിയും ഉഴുന്നും ഇല്ലാതെ ദോശ ചുട്ടെടുക്കാം

07:25 AM Jul 08, 2025 | Kavya Ramachandran

റവയും, തൈരും, അവലും ചേർത്താൽ മാവ് തയ്യാർ. പഞ്ഞി പോലെ സേഫ്റ്റായിട്ടുള്ള ദോശ വെറും അഞ്ച് മിനിറ്റിൽ ഇതുപയോഗിച്ച് ചുട്ടെടുക്കാം.

ചേരുവകൾ

    റവ
    തൈര്
    അവൽ
    വെള്ളം
    ബേക്കിങ് സോഡ
    ഉപ്പ്

തയ്യാറാക്കുന്ന വിധം

    ഒരു കപ്പ് റവയിലേയ്ക്ക് ഒരു കപ്പ് തൈര്, ഒരു ടേബിൾസ്പൂൺ കുതിർത്തു വെച്ച അവൽ,
    ആവശ്യത്തിന് ഉപ്പും കാൽ കപ്പ് വെള്ളവും ഒഴിച്ച് അരച്ചെടുക്കാം.
    ഒരു ടീസ്പൂൺ ബേക്കിങ് സോഡ അരച്ചെടുത്ത മാവിൽ ചേർത്തിളക്കാം.
    ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം.