മാനന്തവാടിയില്‍ കാണാതായ ഒമ്പത് വയസ്സുകാരിക്കായി തിരച്ചില്‍ തുടരുന്നു

07:54 AM May 26, 2025 |


മാനന്തവാടിയില്‍ കാണാതായ ഒമ്പത് വയസ്സുകാരിക്കായി തിരച്ചില്‍ തുടരുന്നു. വീടിനു സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്‌സും വനംവകുപ്പും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാലവസ്ഥ തിരച്ചിലിനെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്.


ഇന്നലെയായിരുന്നു വാകേരി സ്വദേശി പ്രവീണ ആണ്‍ സുഹൃത്തായ ദിലീഷിന്റെ വെട്ടേറ്റ് മരിച്ചത്. ആക്രമണത്തില്‍ പ്രവീണയുടെ മക്കള്‍ക്കും വെട്ടേറ്റിരുന്നു.14 വയസുള്ള മൂത്ത കുട്ടിയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്. ഈ കുട്ടി നിലവില്‍ മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Trending :

രണ്ടാമത്തെ കുട്ടിക്കായുള്ള അന്വേഷണം ആണ് പുരോഗമിക്കുന്നത്. പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ ദിലീഷിനൊപ്പമായിരുന്നു താമസം. എന്നാല്‍ കൊലപാതക കാരണം വ്യക്തമല്ല.