+

മോഹന്‍ലാലിന്റെ അഭിനന്ദന സന്ദേശത്തിന് മറുപടിയുമായി ഷാരൂഖ് ഖാന്‍

തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ വരുന്ന അഭിനന്ദനങ്ങള്‍ക്കെല്ലാം ഷാരൂഖ് ഖാന്‍ കൃത്യമായി മറുപടി നല്‍കുന്നുമുണ്ട്.

2023ലെ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ കരിയറില്‍ ആദ്യമായി മികച്ച നടനുളള അവാര്‍ഡ് നേടിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. അറ്റ്‌ലീ സംവിധാനം ചെയ്ത ജവാന്‍ സിനിമയിലെ പ്രകടനത്തിനാണ് കിങ് ഖാന് പുരസ്‌കാരം ലഭിച്ചത്. ദേശീയ അവാര്‍ഡിന് പിന്നാലെ സൂപ്പര്‍താരത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ വരുന്ന അഭിനന്ദനങ്ങള്‍ക്കെല്ലാം ഷാരൂഖ് ഖാന്‍ കൃത്യമായി മറുപടി നല്‍കുന്നുമുണ്ട്.
ഇതില്‍ നടന്‍ മോഹന്‍ലാലിന്റെ അഭിനന്ദന സന്ദേശത്തിന് ഷാരൂഖ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ''ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍. മികച്ച പ്രകടനത്തിന് അവാര്‍ഡ് നേടിയ ഉര്‍വശിക്കും വിജയരാഘവനും പ്രത്യേക സല്യൂട്ട് നല്‍കുന്നു. ഷാരൂഖ് ഖാന്‍, വിക്രാന്ത് മാസ്സി, റാണി മുഖര്‍ജി എന്നിവര്‍ക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍. കൂടാതെ കേരളത്തിലെ പ്രതിഭകളായ ഉളെളാഴുക്ക്, പൂക്കാലം എന്നീ സിനിമകളുടെ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു'' എന്നായിരുന്നു മോഹന്‍ലാല്‍ എക്‌സില്‍ കുറിച്ചത്.
ഇതിന് മറുപടിയായി ''നന്ദി മോഹന്‍ലാല്‍ സാര്‍, നമുക്ക് ഒരു വൈകുന്നേരം ഒരുമിച്ചുകൂടാം, ബിഗ് ഹഗ്‌സ്'' എന്നാണ് ഷാരൂഖ് ഖാന്‍ കുറിച്ചത്. ഇത് രണ്ട് സൂപ്പര്‍താരങ്ങളുടെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ്.

facebook twitter