
സ്‌പോർട്‌സ് കൗൺസിലിന് ഹോസ്റ്റൽ ചെലവ്, പെൻഷൻ, ശമ്പളം തുടങ്ങിയ ആവശ്യങ്ങൾക്ക് സർക്കാർ 7.62 കോടി രൂപ അനുവദിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി. കൗൺസിലിന് കീഴിലെ കായിക അക്കാദമികളിലെയും സ്‌പോർട്‌സ് ഹോസ്റ്റലുകളിലെയും കുട്ടികളുടെ ബോർഡിങ് ആന്റ് ലോഡ്ജിങ് ചെലവുകൾക്കായി 4.54 കോടി രൂപയാണ് അനുവദിച്ചത്.
ഈയിനത്തിൽ 6.30 കോടി രൂപ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ അനുവദിച്ചിരുന്നു. ഇതോടെ, ബോർഡിങ് ആന്റ് ലോഡ്ജിങ് ചെലവുകൾക്കായി ബജറ്റിൽ നീക്കിവെച്ച 15 കോടി രൂപയിൽ 10.84 കോടി കൗൺസിലിന് ലഭിച്ചു. അതേസമയം പെൻഷൻകാർക്കുള്ള പെൻഷൻ, ഹോണറേറിയം, ഓണം അലവൻസ് എന്നീ ആവശ്യങ്ങൾക്കായി 1.88 കോടി രൂപയാണ് അനുവദിച്ചത്. കൗൺസിലിന് ബജറ്റിൽ നീക്കിവെച്ച നോൺ പ്ലാൻ വിഹിതത്തിൽ നിന്ന് 1.20 കോടിയും അനുവദിച്ചിട്ടുണ്ട്.