+

കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തി കൗമാരക്കാർ

കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തി കൗമാരക്കാർ

ചെന്നൈ: കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതിന് മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു. ബുധനാഴ്ച രാത്രി ചെന്നൈ ന്യൂ വാഷർമൻ പേട്ടിലാണ് ദാരുണ കൊലപാതകം നടന്നത്.

ന്യൂ വാഷർമൻപേട്ട് നാഗൂരാൻ തോട്ടത്തിലെ മത്സ്യത്തൊഴിലാളി കെ.വിനോദ് കുമാറാണ് കൊല്ല​പ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത ഫിഷിങ് ഹാർബർ പൊലീസ് എട്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇതിൽ ആറ് പേർ 19 വയസ്സുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

യുവാക്കൾ വീടിനടുത്ത് കഞ്ചാവ് വലിക്കുന്നത് ഇയാൾ ചോദ്യം ചെയ്യുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. റിത്വിക് റോഷൻ, ഗോകുൽ, യുവരാജ്, നരേഷ് കുമാർ, സുനിൽ കുമാർ, അബിനേഷ്, ജി. സുനിൽ കുമാർ, ലോകേഷ് രാജ്, പാണ്ടിമുത്തു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നാലുപേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. കൊലപാതകത്തിന് ഉപയോഗിച്ച നാല് വെട്ടുകത്തികളും ഇരുമ്പ് വടിയും ക്രിക്കറ്റ് ബാറ്റും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി.

facebook twitter