ബെഗളൂരു: ജോലിക്കിടെ മദ്യപിച്ച് ലക്കുകെട്ട് സ്‌കൂളിന്റെ പാചകപ്പുരയ്ക്ക് സമീപം കിടന്നുറങ്ങിയ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു.കർണ്ണാടകയിലെ റായ്ച്ചൂരിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ നിങ്കപ്പയെയാണ് സസ്‌പെൻഡ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ പാചകപ്പുരയ്ക്ക് സമീപം ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഇയാള്‍ സ്‌കൂളില്‍ പതിവായി മദ്യലഹരിയിലായിരുന്നു എത്തിയിരുന്നതെന്നാണ് സൂചന.മദ്യലഹരിയില്‍ ഇയാള്‍ സ്കൂളിലെ വിദ്യാർഥികളോട് മോശമായി പെരുമാറിയിരുന്നു എന്ന തരത്തിലുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
അധ്യാപകനെതിരെ ചില വിദ്യാർഥികളുടെ രക്ഷിതാക്കള്‍ മുൻപും പരാതി നല്‍കിയിരുന്നു.രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നിങ്കപ്പയ്‌ക്കെതിരെ നേരത്തേ പരാതികള്‍ ഉയര്‍ന്നെങ്കിലും അധികൃതര്‍ നടപടി എടുത്തിരുന്നില്ല എന്നാണ് ആക്ഷേപം