ദോഹയില്‍ സ്‌ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നശേഷം ആണ് അമേരിക്കന്‍ സന്ദേശം എത്തിയത്, ട്രംപിന്റെ വാദം നിഷേധിച്ച് ഖത്തര്‍

07:34 AM Sep 10, 2025 |


ഇസ്രായേലിന്റെ ആക്രമണ നീക്കം അറിഞ്ഞയുടനെ ഖത്തറിന് വിവരം കൈമാറാന്‍ നിര്‍ദേശിച്ചെന്ന് ട്രംപിന്റെ വാദം നിഷേധിച്ച് ഖത്തര്‍. ആക്രമണവിവരം നേരത്തെ അറിഞ്ഞിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം.

മുന്‍കൂട്ടി അറിയിച്ചെന്ന പ്രചാരണം ശരിയല്ല. ദോഹയില്‍ സ്‌ഫോടനശബ്ദങ്ങള്‍ ഉയര്‍ന്നശേഷം ആണ് അമേരിക്കന്‍ സന്ദേശം എത്തിയതെന്നും ഖത്തര്‍. മധ്യ പൂര്‍വേഷ്യയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനാണ് നിര്‍ദേശം താന്‍ നിര്‍ദേശം നല്‍കിയതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദത്തെ പൂര്‍ണമായും തള്ളുന്നതാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലത്തിന്റെ പ്രസ്താവന.
ഖത്തര്‍ ആക്രമണം ട്രംപിനെ അറിയിച്ചത് യുഎസ് സൈന്യമെന്ന് വൈറ്റ് ഹൗസും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഖത്തറിന്റെ മണ്ണില്‍ ഇനി ആക്രമണം ഉണ്ടാകില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഖത്തറിന് ഉറപ്പ് നല്‍കിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.