+

തിരുവനന്തപുരത്ത് ദുരഭിമാന ക്രൂരത; 17-കാരിയെ ഇസ്തിരിപ്പെട്ടി വച്ച് പൊള്ളിച്ച് രണ്ടാനച്ഛൻ

തിരുവനന്തപുരത്ത് ദുരഭിമാന ക്രൂരത. രണ്ടാനച്ഛൻ പെൺകുട്ടിയുടെ ദേഹത്ത് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു. വെഞ്ഞാറമൂട് മരുതുംമൂടാണ് സംഭവം

തിരുവനന്തപുരം :  തിരുവനന്തപുരത്ത് ദുരഭിമാന ക്രൂരത. രണ്ടാനച്ഛൻ പെൺകുട്ടിയുടെ ദേഹത്ത് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു. വെഞ്ഞാറമൂട് മരുതുംമൂടാണ് സംഭവം. പെൺകുട്ടിയുടെ പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോഴായിരുന്നു അതിക്രമം.

പ്ലസ് ടു വിദ്യാർത്ഥിനിയായ കുട്ടിയുടെ കൈകളിലും ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം പൊലീസ് മൊഴിയെടുത്തു. ആക്രമണത്തിന് പിന്നാലെ രണ്ടാനച്ഛനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്.
 

facebook twitter