തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് നാളെ തുടക്കം കുറിക്കും. അത്തച്ചമയ ഘോഷയാത്രക്ക് മുന്നോടിയായി ഇന്ന് വൈകീട്ട് ഹില്‍പ്പാലസില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങും.അത്തച്ചമയ ഘോഷയാത്രക്ക് മുന്നോടിയായി ഇന്ന് വൈകീട്ട് ഹില്‍പ്പാലസില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്‌സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങും. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ നാളെ രാവിലെ ഒൻപതിന് മന്ത്രി എം.ബി രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്യും. കെ.ബാബു എം.എല്‍.എ അധ്യക്ഷത വഹിക്കും.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളില്‍ നടത്തുന്ന ഒരു ആഘോഷമാണ് അത്തച്ചമയം. നടൻ ജയറാം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. തുടർന്ന് 9.30 ന് അത്തം ഘോഷയാത്ര ആരംഭിക്കും. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാർ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഈ ഘോഷയാത്രയില്‍ തനത് കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, തെയ്യം, തിറ, പുലികളി തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്. കൂടാതെ, പരമ്ബരാഗത വസ്ത്രങ്ങള്‍ ധരിച്ച ആളുകള്‍, ആനകള്‍, ചെണ്ടമേളം എന്നിവയും ഈ ഘോഷയാത്രയുടെ പ്രത്യേകതകളാണ്.