റഷ്യ – യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപിന്റെ നിലപാട് നിര്‍ണായകമായേക്കും : വൊളോഡിമിര്‍ സെലെന്‍സ്‌കി

11:35 PM Jan 03, 2025 | Neha Nair

കീവ് : റഷ്യ – യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട് നിര്‍ണായകമായേക്കുമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. യുദ്ധം തുടരുന്നതില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റിനെ തടയുന്നതിലും പുടിനെ തടയാന്‍ ഞങ്ങളെ സഹായിക്കുന്നതിലും ഡോണള്‍ഡ് ട്രംപിന്റെ നിലപാട് നിര്‍ണായകമാകുമെന്ന് സെലെന്‍സ്‌കി പറഞ്ഞു.

‘യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം. യുദ്ധം തുടരുന്നതില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ തടയുന്നതിലും പുടിനെ തടയാന്‍ ഞങ്ങളെ സഹായിക്കുന്നതിലും ഡോണള്‍ഡ് ട്രംപിന്റെ നിലപാട് നിര്‍ണായകമാകും’ യുക്രെയിനിലെ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സെലെന്‍സ്‌കി വ്യക്തമാക്കി.