+

റഷ്യയുമായുള്ള പോരാട്ടത്തിലൂടെ യുക്രെയ്ന്‍ നശിപ്പിക്കപ്പെടുകയാണ് : മാര്‍ക്കോ റൂബിയോ

റഷ്യയുമായുള്ള പോരാട്ടത്തിലൂടെ യുക്രെയ്ന്‍ നശിപ്പിക്കപ്പെടുകയാണ് : മാര്‍ക്കോ റൂബിയോ

റഷ്യയുമായുള്ള പോരാട്ടത്തിലൂടെ യുക്രെയ്ന്‍ നശിപ്പിക്കപ്പെടുകയാണെന്നും സംഘര്‍ഷം ചര്‍ച്ചകളിലൂടെ വേഗത്തില്‍ പരിഹരിക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

സിറിയസ് എക്സ്എമ്മിന്റെ ദി മെഗിന്‍ കെല്ലി ഷോയില്‍ നല്‍കിയ അഭിമുഖത്തില്‍, യുക്രെയ്ന്‍ പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കണ്ടെത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്നദ്ധത റൂബിയോ ആവര്‍ത്തിച്ചു, സംഘര്‍ഷം ”ഇപ്പോള്‍ അവസാനിപ്പിക്കേണ്ടതുണ്ട്” എന്ന് ട്രംപ് വിശ്വസിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുദ്ധം ചര്‍ച്ചയിലൂടെ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇരുപക്ഷവും ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരുമെന്നും റൂബിയോ അറിയിച്ചു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന്‍ കീഴില്‍ യുക്രെയ്‌നെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞയെടുത്ത ഡെമോക്രാറ്റുകള്‍ പോലും യുക്രെയ്‌ന് ധനസഹായവും ആയുധങ്ങളും നല്‍കി സഹായിച്ചത് തെറ്റായി പോയെന്ന തോന്നലിലാണെന്നും അദ്ദേഹം പറയുന്നു. യുദ്ധം നീണ്ടുപോയാല്‍, യുക്രെയ്ന്‍ ക്രമേണ നശിപ്പിക്കപ്പെടുകയും കൂടുതല്‍ പ്രദേശങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സ്തംഭനാവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.

facebook twitter