ഉപ്പ് കപ്പുരമ്പു' ഒടിടിയിൽ ; എവിടെ കാണാം?

06:15 PM Jul 05, 2025 | Kavya Ramachandran

കീർത്തി സുരേഷും സുഹാസ് പഗോലുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് ചിത്രമാണ്' ഉപ്പ് കപ്പുരമ്പു.'കീർത്തി സുരേഷ് തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 1990കളിലെ ഒരു തെലുങ്ക് സാങ്കൽപ്പിക ഗ്രാമമായ ചിട്ടി ജയപുരത്ത് നടക്കുന്ന ശവസംസ്കാര ചടങ്ങിലുണ്ടാകുന്ന പ്രതിസന്ധിയെ ചുറ്റിപ്പറ്റിയാണ് കഥ പൂർത്തിയാകുന്നത്. 

എല്ലാനാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ രാധിക ലാവു നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയിൽ സ്ട്രീം ചെയ്യും.

ചിത്രത്തിന് ഡബ്ബ് ചെയ്യുന്ന രസകരമായ വീഡിയോ കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
വരുണ്‍ ധവാൻ നായകനായ ബോളിവുഡ് ചിത്രം 'ബേബി ജോൺ' ആണ് കീർത്തിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ ധാരാളം ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്. 'പൈലറ്റ്സ്', 'അച്ഛനെയാണെനിക്കിഷ്ടം', 'കുബേരൻ' എന്നീ ചിത്രങ്ങളിൽ ബാലതാരമായാണ് കീർത്തി അഭിനയരംഗത്തേക്ക് എത്തുന്നത്. 2013ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന 'ഗീതാഞ്ജലി' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.