ചേരുവകൾ
ഉഴുന്നു പരിപ്പ്
ശർക്കര
Trending :
വെള്ളം
ഏലയ്ക്ക
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ഉഴുന്നു പരിപ്പ് വെള്ളത്തിൽ കഴുകി കുതിർത്തു വെച്ചത് അരച്ചെടുക്കാം.
ആ മാവിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കാം.
പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കുക
അതിലേക്ക് മാവിൽ നിന്നും കുറച്ചു വീതം എടുത്ത് വടയുടെ ആകൃതിയിൽ എണ്ണയിൽ വറുത്തെടുക്കാം.
ഇനി മറ്റൊരു പാത്രം അടുപ്പിൽ വെക്കുക
അതിലേക്ക് അര കപ്പ് വെള്ളത്തിലേയ്ക്ക് മൂന്ന് കപ്പ് ശർക്കര പൊടിച്ചതു കൂടി ചേർത്ത് അലിയിക്കാം.
കാൽ ടീസ്പൂൺ ഏലയ്ക്കപ്പൊടി കൂടി ഇതിൽ ചേർത്തിളക്കുക
തുടർന്ന് തീ ഓഫ് ചെയ്യുക
വറുത്തെടുത്ത വട ഈ ശർക്കര ലായനിയിലേയ്ക്കു ചേർക്കുക.
ഇത് അഞ്ച് മിനിറ്റ് മാറ്റി വെയ്ക്കുക