+

മയക്കുമരുന്നിനെതിരെ കായിക യാത്ര സംഘടിപ്പിക്കും: മന്ത്രി വി അബ്ദുറഹ്മാൻ

കണ്ണൂർ : മയക്കുമരുന്നിനെതിരെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് കായിക യാത്ര സംഘടിപ്പിക്കുമെന്ന് കായിക, യുവജനകാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. പിണറായി എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച സ്‌കൂൾ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിന്റെയും ജിംനേഷ്യത്തിന്റെയും സ്റ്റേജിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അടുത്ത അധ്യയനവർഷം മുതൽ പ്രൈമറി തലത്തിൽ ഉൾപ്പെടെ സ്പോർട്സ് പാഠ്യവിഷയമാക്കും. വിദ്യാർഥികളെ കായിക മേഖലയിലേക്ക് ആകർഷിക്കാൻ കൂടുതൽ പരിപാടികൾ ആവിഷ്‌കരിക്കും.  കായിക മേഖലയിൽ അടിസ്ഥാന പരമായ മാറ്റമാണ് സർക്കാർ ലക്ഷമിടുന്നത്. മൽസരങ്ങൾക്കുമപ്പുറം വിദ്യാർത്ഥികൾക്ക് സ്ഥിരമായ നേട്ടം കൈവരിക്കാനും കായികക്ഷമത ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടു കോടി രൂപ ബജറ്റ് ഫണ്ട് ഉപയോഗിച്ചാണ് വിദ്യാലയത്തിൽ പുതിയ സംവിധാനങ്ങൾ ഒരുക്കിയത്. വിദ്യാലയത്തിലെ  ആറ് വിദ്യാർഥികൾ ദേശീയതലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടിയിട്ടുണ്ട്. അമ്പതോളം വിദ്യാർഥികൾ സംസ്ഥാനതലത്തിലും മത്സരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയവും ഫ്ളഡ് ലിറ്റ് ഗ്രൗണ്ടും സജ്ജമായതോടെ ഇനിയും കായിക മേഖലയിൽ വൻ കുതിപ്പുകൾ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്‌കൂൾ അധികൃതർ.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ സി.പി അനിത അധ്യക്ഷയായി. പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം സജിത, പിണറായി പഞ്ചായത്ത് അംഗം എ ദീപ്തി, പ്രിൻസിപ്പൽ പി.ശ്രീജിത്ത്, പ്രധാന അധ്യാപകൻ കെ.സുരേന്ദ്രൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യുട്ടീവ് എഞ്ചിനിയർ എ.പി.എം. മുഹമ്മദ് അഷ്റഫ്, പി ടി എ പ്രസിഡന്റ് എലിയൻ അനിൽ കുമാർ, മദർ പി ടി എ പ്രസിഡന്റ് ജസിന ലതീഷ്, എസ്.എം.സി. ചെയർമാൻ വി.ജി ബിജു, സ്റ്റാഫ് സിക്രട്ടറി എൻ. എം ബിജോയി, കായിക അധ്യാപിക എ സുസ്മിത, മുൻ എച്ച്.എം ആർ ഉഷാ നന്ദിനി, നിർമ്മാണ കമ്മിറ്റി ചെയർമാൻ കക്കോത്ത് രാജൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

facebook twitter