വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; പുതിയ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കി ആശുപത്രി അധികൃതർ

03:01 PM Jul 05, 2025 |


തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ.

ഉച്ചയ്ക്ക് 12.30 ന് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന്‌ കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്