ചേരുവകൾ
മൈദ -ഒരു കപ്പ്
ബേക്കിംഗ് സോഡ -ഒരു സ്പൂൺ
ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ
ഉപ്പ് -കാൽ ടീസ്പൂൺ
മുട്ട -നാല്
പഞ്ചസാര -അരക്കപ്പ്
സൺഫ്ലവർ ഓയിൽ -കാൽ കപ്പ്
വാനില എസൻസ്
റെഡ് ഫുഡ് കളർ
പാൽ -രണ്ട് ടേബിൾ സ്പൂൺ
വിനാഗിരി -കാൽ ടീസ്പൂൺ
വിപ്പിംഗ്
ക്രീം
മിൽക്ക് മെയ്ഡ്
ഷുഗർ സിറപ്പ്
വെൽവെറ്റ് കേക്ക് തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മൈദ ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡ ഉപ്പ് എന്നിവ അരിച്ചു ചേർത്ത് കൊടുക്കുക മറ്റൊരു ബൗളിൽ മുട്ട പഞ്ചസാര എന്നിവ ബീറ്റ് ചെയ്തെടുക്കുക ഇതിലേക്ക് ഫുഡ് കളറും എസ് സെൻസും ചേർത്ത് കൊടുക്കണം ശേഷം പാൽ സൺഫ്ലവർ ഓയിൽ വിനാഗിരി ഇവയെല്ലാം മിക്സ് ചെയ്ത് ചേർക്കണം ശേഷം കുറച്ചു കുറച്ചായി മൈദ മിക്സ് ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക ഇനി ഇതിനെ കേക്ക് ടിന്നിലേക്ക് മാറ്റിയശേഷം ബേക്ക് ചെയ്തെടുക്കാം ബേക്ക് ചെയ്ത കേക്കിന്റെ മുകൾവശം മുറിച്ചുമാറ്റി കേക്കിനെ ലേയർ ചെയ്യുക, ഇനി ഓരോ ലെയർ ആയി വെച്ച് മുകളിൽ ക്രീം തേക്കുക ഇടയിൽ ഷുഗർ സിറപ്പും മിൽക്ക് മൈഡും ചേർക്കാനും മറക്കരുത്, ശേഷം മുഴുവനായി ക്രീം തേച്ച് കേക്ക് അലങ്കരിക്കുക.ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം മുറിച്ചു കഴിക്കാം