+

എംടെക് ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടർ ഡോ. വിജയൻ കരിപ്പൊടി രാമൻ അന്തരിച്ചു

മുൻ വ്യോമസേനാ ഉദ്യോഗസ്ഥനും ഗൾഫ് മേഖലയിലെ പ്രമുഖ ടെക്‌നോളജി സ്ഥാപനമായ എംടെക് ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടറുമായ ഡോ. വിജയൻ കരിപ്പൊടി രാമൻ(69) അന്തരിച്ചു.

കാഞ്ഞങ്ങാട് : മുൻ വ്യോമസേനാ ഉദ്യോഗസ്ഥനും ഗൾഫ് മേഖലയിലെ പ്രമുഖ ടെക്‌നോളജി സ്ഥാപനമായ എംടെക് ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടറുമായ ഡോ. വിജയൻ കരിപ്പൊടി രാമൻ(69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാവിലെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

കാസർകോട് ഉദുമ സ്വദേശിയാണ്. 1993ൽ യുഎഇ ആസ്ഥാനമായി എംടെക് ഗ്രൂപ്പ് സ്ഥാപിച്ചതിന് ശേഷം കഴിഞ്ഞ 32 വർഷമായി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് അടക്കം വിവിധ പ്രവാസി അസോസിയേഷനുകളിലെ നിറസാന്നിധ്യമായിരുന്നു. നാട്ടിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം കൊച്ചിയിലെ സ്വവസതിയിൽ പൊതുദർശനത്തിന് വച്ചശേഷം തിരുവില്വാമല ഐവർമഠത്തിൽ സംസ്‌കരിക്കും.ഭാര്യ: മാലിനി വിജയൻ. മക്കൾ: നിതിൻ വിജയൻ (സിനിമാ-പരസ്യ സംവിധായകൻ), നിഖിൽ വിജയൻ (എംടെക് ഡയറക്ടർ). മരുമകൾ: മൃദുല മുരളി (നടി, സംരംഭക).

Trending :
facebook twitter