നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇന്ന് നടന്റെ പിറന്നാളാണ്. ബെർത്ത്ഡെ സ്പെഷ്യലായിട്ടാണ് ആരാധകർക്കായി വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ വിശാല്‍ പങ്കിട്ടത്.'എന്റെ ഈ സ്പെഷ്യല്‍ ബെർത്ത് ഡെയില്‍ എന്നെ ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്തതിന് ഈ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. സായ് ധൻഷികയുമായി ഇന്ന് നടന്ന എന്റെ വിവാഹനിശ്ചയത്തിന്റെ സന്തോഷവാർത്ത പങ്കിടുന്നതില്‍ സന്തോഷമുണ്ട്. പോസിറ്റീവും അനുഗ്രഹീതവുമായി തോന്നുന്നു.
എല്ലായ്പ്പോഴും എന്നപോലെ നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും തേടുന്നു എന്നാണ് വിശാല്‍ എൻഗേജ്മെന്റ് ചിത്രങ്ങള്‍ പങ്കിട്ടത്. പട്ടുസാരിയില്‍ സിംപിള്‍ ലുക്കിലാണ് വധു സായ് ധൻഷിക വിവാഹനിശ്ചയത്തിന് എത്തിയത്. ഗോള്‍ഡണ്‍ നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു വിശാലിന്റെ വേഷം. മോതിരം മാറുന്ന ചിത്രങ്ങളും മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിശാല്‍ പങ്കുവെച്ചു.