+

കൃത്യ സമയത്ത് അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ ജാമ്യം പോലും കിട്ടില്ലായിരുന്നു’; പാംപ്ലാനിയെ ട്രോളി വി കെ സനോജ്

കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രത്തിന് നന്ദി പറഞ്ഞ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ ട്രോളി കൊണ്ടുള്ള മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.


കണ്ണൂർ:കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രത്തിന് നന്ദി പറഞ്ഞ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ ട്രോളി കൊണ്ടുള്ള മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ‘കൃത്യ സമയത്ത് അറസ്റ്റ് ചെയ്തിരുന്നില്ല എങ്കിൽ ജാമ്യം പോലും കിട്ടില്ലായിരുന്നു ‘ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിലൂടെയായിരുന്നു വി കെ സനോജിന്റെ പ്രതികരണം.

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്രത്തിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പാംപ്ലാനി നന്ദി അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ എതിർപ്പിനെ മറികടന്ന് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എടുത്ത നിലപാടിനെ അങ്ങേയറ്റം ശ്ലാഘിക്കുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഇടപെടൽ ഉണ്ടാകണമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. വകുപ്പുകൾ പിൻവലിക്കാനുമുള്ള നടപടിക്രമങ്ങൾ കൂടി സർക്കാർ ശ്രദ്ധാപൂർവം നിറവേറ്റണം. വിഷയത്തിലെ രാഷ്ട്രീയ മാനങ്ങൾ സഭ ഗൗരവത്തോടെ എടുക്കുന്നില്ല. കന്യാസ്ത്രീകളുടെ മോചനവും വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അന്തരീക്ഷം രൂപപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് തെരുവിൽ ഇറങ്ങിയതെന്നുമായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രതികരണം.

facebook twitter