വി. എസിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം: ബേക്കലിൽ രണ്ടു പേർക്കെതിരെ കേസെടുത്തു

10:35 AM Jul 23, 2025 | AVANI MV

ബേക്കൽ :അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും തല മുതിര്‍ന്ന സി.പി.എ നേതാവുമായ വി എസ് അച്യുതാനന്ദനെതിരെ ഫേസ്ബുക്കില്‍ അധിക്ഷേപ പോസ്റ്റിട്ട രണ്ടുപേര്‍ക്കെതിരെ കാസര്‍ഗോഡ് കേസെടുത്തു. കുമ്പള സ്വദേശി അബ്ദുള്ള കുഞ്ഞി, ബേക്കല്‍ പള്ളിക്കര സ്വദേശി ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കുമ്പള,ബേക്കല്‍ സ്റ്റേഷനുകളിലായാണ് കേസുകള്‍.

നേരത്തെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരു അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി അധ്യാപകന്‍ അനൂപിനെയാണ് നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.കോണ്‍ഗ്രസ്സ് അനുകൂല സംഘടന പ്രവര്‍ത്തകനായിരുന്നു അനൂപ്.