വയനാട്ടിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കർഷകൻ മരിച്ചു

07:08 PM Mar 01, 2025 | AVANI MV

വയനാട് : കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കർഷകൻ മരിച്ചു. പേരിയ പൂക്കോട് ചപ്പാരം സ്വദേശി പുത്തൻപുര കൗണ്ടൻ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. പുരയിടത്തിലെ കുരുമുളക് പറിക്കുകയായിരുന്ന കൗണ്ടൻ മരത്തിൽ ഏണി വെച്ച് മുളക് പറിച്ചുകൊണ്ടിരിക്കെ കാൽതെന്നി താഴെ വീഴുകയായിരുന്നു.

ഉടൻ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സ തുടരവെയായിരുന്നു മരണം. കുംഭയാണ് കൗണ്ടന്റെ ഭാര്യ. ബാബു, വിജയൻ, ഭാസ്‌കരൻ എന്നിവർ മക്കളാണ്. സംസ്‌കാരം പിന്നീട്.