വയനാട് സുഗന്ധഗിരി വനത്തിൽ നിന്ന് സ്വർണ്ണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ

03:02 PM Mar 01, 2025 | AVANI MV

വയനാട് :വയനാട് സുഗന്ധഗിരി വനത്തിൽ നിന്ന് സ്വർണ്ണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ.ബ്രിട്ടീഷ് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഉരുക്കു വസ്തുക്കളാണ്, കടത്താൻ ശ്രമിച്ചത്.വയനാട് സ്വദേശികളായ നാല് പേരെ ആണ് പിടികൂടിയത് .നേരത്തെ സ്വർണ്ണഖനനം നടന്നിരുന്ന പ്രദേശമാണ് സുഗന്ധഗിരി
ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു പോയ പല വസ്തുക്കളും ഇപ്പോഴും കാടിനുള്ളിൽ ഉണ്ട്.

ചരിത്ര പ്രാധാന്യമുള്ള വസ്തുക്കളാണ് കടത്താൻ നീക്കം ഉണ്ടായത്.സംഘം എത്തിയത് ട്രാക്ടറും ജീപ്പും സഹിതം.ഇന്നലെ അർദ്ധ രാത്രി വനം വകുപ്പ് ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.