+

വയനാട്ടിൽ തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്‌കൻ കടന്നൽക്കുത്തേറ്റ് മരിച്ചു

വയനാട്ടിൽ തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്‌കൻ കടന്നൽക്കുത്തേറ്റ് മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ തേങ്ങ പറിക്കുന്നതിനായി തെങ്ങിൽ കയറിയയാൾ കടന്നൽക്കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആണ് ജോയിക്ക് കടന്നൽ കുത്തറ്റേത്. തെങ്ങിൽ കയറുന്ന യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെയാണ് കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചത്. കടന്നൽ കുത്തേറ്റ് തളർന്നുപോയ ജോയ് പോളിനെ ഓടിക്കൂടിയവർ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ആരോഗ്യ നില വഷളാവുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ഷൈല . മക്കൾ: ജസ്‌ലിൻ (ജർമനി), അനിഷ.

മറ്റൊരു സംഭവത്തിൽ ആലപ്പുഴയിൽ വീടിനുള്ളിൽ ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. വള്ളികുന്നം വട്ടക്കാട് ദിലീപ് ഭവനത്തിൽ ധർമ്മജൻ (76) ആണ്. ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം. ഭാര്യയും ധർമ്മജനും തനിച്ചായിരുന്നു താമസം. വൈകുന്നേരം ഭാര്യ നന്ദിനി നാമം ചൊല്ലുവാൻ പോയ നേരത്ത് മുറിയിൽ കയറി മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു.

facebook twitter