+

മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കണം : കെ.വി. സുബ്രഹ്മണ്യൻ

സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ കൽപ്പറ്റ ടൗൺ ബ്രാഞ്ച് മെമ്പർ കെ.വി. സുബ്രഹമണ്യൻ മരണാനന്തരം തൻ്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി  വിട്ടുകൊടുക്കുന്നതിനുുള്ള സത്യവാങ്മൂലം കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറി.


വയനാട് : സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ കൽപ്പറ്റ ടൗൺ ബ്രാഞ്ച് മെമ്പർ കെ.വി. സുബ്രഹമണ്യൻ മരണാനന്തരം തൻ്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി  വിട്ടുകൊടുക്കുന്നതിനുുള്ള സത്യവാങ്മൂലം കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറി. അനാട്ടമി വിഭാഗം മേധാവിക്കുവേണ്ടി സത്യവാങ്മൂലം പ്രൊഫസർ ഡോ. വിനുബാൽ കൈപ്പറ്റി.

തന്റെ ആയുസ്സ് ഇത്രയും കാലം നീട്ടിക്കിട്ടിയതിന് കാരണം വൈദ്യശാസ്ത്രത്തിന്റെ മികവാണ്. അതുകൊണ്ട്, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പാത്രമാകാതെ, തൻെറ ശരീരം ഉപയോഗിച്ച്, വൈദ്യശാസ്ത്രം പഠിക്കുന്ന കുട്ടികൾ  കൂടുതൽ നന്നായി പഠിക്കട്ടെ എന്ന് സുബ്രഹ്മണ്യൻ ഡോ. വിനു ബാലിൻ്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മരണാനന്തരം സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സത്യവാങ്മൂമൂലത്തിൽ സഹോദരപുത്രൻ കെ. വി. പ്രേമദാസൻ ഒപ്പുവച്ചു. സാക്ഷികളായി ജില്ലാ സെക്രട്ടറി കെ.വി പ്രകാശ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. കെ. ഷിബു എന്നിവരും ഒപ്പു വച്ചു.
 

facebook twitter