
ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ്സിഒ യോഗത്തില്‍ തീവ്രവാദത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്. ഭീകരതക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി എസ് ജയ്ശങ്കര് യോഗത്തില്‍ ആവശ്യപ്പെട്ടു. പാകിസ്ഥാന് വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു മന്ത്രി എസ് ജയ്ശങ്കറിന്റെ പരാമര്‍ശം
പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരും. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയത് മതപരമായ വേര്‍തിരിവ് ഉണ്ടാക്കാനും ടൂറിസത്തെ തകര്‍ക്കുന്നതിനും വേണ്ടിയാണെന്നും എസ് ജയ്ശങ്കര് പറഞ്ഞു. ജമ്മു കശ്മീരിന്റെ ടൂറിസം സമ്പദ്വ്യവസ്ഥയെ തകര്‍ക്കാനും മതപരമായ വേര്‍തിരിവ് വിതയ്ക്കാനും മനഃപൂര്‍വ്വം നടത്തിയ ആക്രമണമാണിതെന്ന് ജയ്ശങ്കര് പറഞ്ഞു.
കൂട്ടക്കൊലയെ ശക്തമായി അപലപിച്ച യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രസ്താവനയെ അദ്ദേഹം പരാമര്‍ശിച്ചു. നിന്ദ്യമായ ഭീകരപ്രവര്‍ത്തനത്തിന്റെ കുറ്റവാളികളെയും, സംഘാടകരെയും, ധനസഹായം നല്കുന്നവരെയും, സ്പോണ്സര്മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടകതുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് വ്യക്തമാക്കി.