
അഭിനേതാക്കളുടെ സംഘടന അമ്മയിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശപത്രിക ഇന്നു മുതല്‍ സമര്‍പ്പിക്കാം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാല് സീറ്റുകള്‍ വനിതകള്‍ക്കാണ്. പ്രസിഡന്റ് ഉള്‍പ്പെടെ മറ്റു സ്ഥാനങ്ങള്‍ എല്ലാം ജനറല്‍ സീറ്റുകളും ആണ്. മറ്റു സംഘടനകളില്‍ ഭാരവാഹിത്വം ഇല്ലാത്ത ആളുകള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുക.
മാര്‍ച്ച് 31 വരെ സംഘടനയില്‍ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഇന്ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലുമണിവരെ പത്രിക സമര്‍പ്പിക്കാം. ഈ മാസം 24 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.