വെല്ലൂരിൽ വ​നി​താ ഡോ​ക്ട​റെ ഓ​ട്ടോ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേസ് : നാലുപേർക്ക് 20 വർഷം തടവ്

04:00 PM Feb 01, 2025 | Neha Nair

ചെ​ന്നൈ: വെ​ല്ലൂ​രി​ന​ടു​ത്ത കാ​ട്പാ​ടി​യി​ൽ വ​നി​താ ഡോ​ക്ട​റെ ഓ​ട്ടോ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ നാ​ല് യു​വാ​ക്ക​ൾ​ക്ക് മ​ഹി​ള കോ​ട​തി 20 വ​ർ​ഷം ക​ഠി​ന ത​ട​വ്. വെ​ല്ലൂ​ർ സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്. മ​ഗേ​ശ്വ​രി ബാ​നു രേ​ഖ​യാ​ണ് വി​ധി പ്ര​സ്താ​വം ന​ട​ത്തി​യ​ത്. ത​ട​വി​ന് പു​റ​മെ 25,000 രൂ​പ പി​ഴ​ അ​ട​ക്ക​ണം.

ഓ​ട്ടോ ഡ്രൈ​വ​ർ പാ​ർ​ഥിപ​ൻ, സു​ഹൃ​ത്താ​യ മ​ണി​ക​ണ്ഠ​ൻ, ഭ​ര​ത്, സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​ഞ്ചാ​മ​ത്തെ പ്ര​തി ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​മ്പാ​കെ വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ്. 

2022 മാ​ർ​ച്ച് 16ന് ​അ​ർ​ധ​രാ​ത്രി 12.30ന് ​കാ​ട്പാ​ടി​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക്കാ​യി കാ​ത്തു​നി​ന്ന വ​നി​താ ഡോ​ക്ട​റും സ​ഹ​പ്ര​വ​ർ​ത്ത​ക​യു​മാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ഷെ​യ​ർ ഓ​ട്ടോ​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​വ​രെ വാ​ഹ​ന​ത്തി​ൽ നി​ർ​ബ​ന്ധ​പൂ​ർ​വം ക​യ​റ്റി പാ​ലാ​ർ ന​ദീ​ക്ക​ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​വ​ശ​രാ​ക്കി ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.