+

കോഴിക്കോട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് യുവാവിന് പരുക്ക്

വടകര ഇരിങ്ങൽ കോട്ടക്കൽ റെയിൽവെ ഗേറ്റിന് സമീപം ട്രയിനിൽ നിന്നും വീണ് യുവാവിൻ്റെ തലയ്ക്ക് പരുക്ക്. തൃശൂർ സ്വദേശി ഇസ്മായിൽ ഇബ്രാഹിമിനാണ് പരുക്കേറ്റത്.

കോഴിക്കോട് : വടകര ഇരിങ്ങൽ കോട്ടക്കൽ റെയിൽവെ ഗേറ്റിന് സമീപം ട്രയിനിൽ നിന്നും വീണ് യുവാവിൻ്റെ തലയ്ക്ക് പരുക്ക്. തൃശൂർ സ്വദേശി ഇസ്മായിൽ ഇബ്രാഹിമിനാണ് പരുക്കേറ്റത്. രാവിലെ 9 മണിയോടെ നാട്ടുകാരാണ് റെയിൽവേ ട്രാക്കിന് സമീപം യുവാവ് വീണ് കിടക്കുന്നത് കണ്ടത്. ചെന്നൈ മെയിലിൽ നിന്നാണ് വീണത്.

തലയ്ക്ക് പരുക്കേറ്റ വിദ്യാർത്ഥിയെ, വടകര ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകി. ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വടക്കാഞ്ചേരി നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. കണ്ണൂർ ചാലയിൽ ഐ ടി ഐ വിദ്യാർത്ഥിയാണ്. ട്രെയിനിലെ തിരക്കിനിടയിൽ വാതിലിൽ നിൽക്കുന്നതിനിടെ പിടിവിട്ട് തെറിച്ച് വീഴുകയായിരുന്നു.
 

facebook twitter