കോഴിക്കോട് 16 വയസുകാരനെ കാണാനില്ലെന്ന് പരാതി. മുക്കം കട്ടാങ്ങല്‍ സ്വദേശിയായ 16 വയസുകാരന്‍ അബ്ദുള്‍ നാഹിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അരീക്കോട് കടുങ്ങല്ലൂര്‍ പള്ളി ദര്‍സിലേക്ക് പഠിക്കാന്‍ പോയതാണ്.
പിന്നീട് ദര്‍സിലോ വീട്ടിലോ കുട്ടി എത്തിയിട്ടില്ല. കുട്ടി വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് കുടുംബം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Trending :