+

അതീവ ജാഗ്രത! ഒമാന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

ഒമാന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷൻ അതോറിറ്റി(സിഎഎ). വെള്ളിയാഴ്ച ഉച്ച മുതല്‍ ശനിയാഴ്ച പുലർച്ചെ വരെ നിരവധി ഗവർണറേറ്റുകളില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് സിവില്‍ ഏവിയേഷൻ അതോറിറ്റി (സിഎഎ) പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പ്

മസ്‌കത്ത്: ഒമാന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷൻ അതോറിറ്റി(സിഎഎ). വെള്ളിയാഴ്ച ഉച്ച മുതല്‍ ശനിയാഴ്ച പുലർച്ചെ വരെ നിരവധി ഗവർണറേറ്റുകളില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് സിവില്‍ ഏവിയേഷൻ അതോറിറ്റി (സിഎഎ) പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പ്.നാഷണല്‍ മള്‍ട്ടി-ഹാസാർഡ് ഏർലി വാണിംഗ് സെന്റർ പറയുന്നത് പ്രകാരം സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, ദാഖിലിയ, ദാഹിറ, ദോഫാറിലെ മരുഭൂമികള്‍ എന്നിവിടങ്ങളില്‍ 20 മുതല്‍ 40 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്, ഇത് വാദികളുടെയും അരുവികളുടെയും ഒഴുക്കിനും കാരണമാകും.

ഹജർ പർവതനിരകള്‍, സമീപ പ്രദേശങ്ങള്‍, അല്‍ വുസ്ത, ദോഫാർ എന്നിവയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും വ്യത്യസ്ത തീവ്രതയുള്ള മഴ പ്രതീക്ഷിക്കുന്നു, 10 മുതല്‍ 25 മില്ലിമീറ്റർ വരെയാണ് മഴ പെയ്യാനിടയുള്ളത്.

മുന്നറിയിപ്പുകള്‍

40 മില്ലിമീറ്റർ വരെ മഴ എത്താം, ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകും (വാദികള്‍)

15-45 നോട്ട് (മണിക്കൂറില്‍ 28-83 കിലോമീറ്റർ) വേഗതയില്‍ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു

അറബിക്കടല്‍ തീരത്ത് 34 മീറ്റർ വരെ ഉയരത്തില്‍ തിരമാലകളുമായി കടല്‍ പ്രക്ഷുബ്ധമായേക്കും

കനത്ത മഴയിലും പൊടിപടലങ്ങള്‍ ഉയരുമ്ബോഴും ദൂരക്കാഴ്ച കുറയും
ഈ കാലയളവില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും വാദികള്‍ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കടലില്‍ ഒഴിവാക്കണമെന്നും സിഎഎ അഭ്യർത്ഥിച്ചു. ആവശ്യമെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പുതിയ മുന്നറിയിപ്പ് നല്‍കുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

facebook twitter