+

16 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വീട്ടിൽനിന്ന് ടി​ഫി​ൻ ബോ​ക്സ് എ​ടു​ത്തുകൊണ്ടുവരാനും കാ​ർ ഓ​ടി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു - കൊ​ച്ചിയിൽ അഡീ. ജില്ലാ ജഡ്ജിക്കെതിരെ പരാതി

 ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റി​നോ​ട്​​ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന്​ ആ​രോ​പി​ച്ച്​​ നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ. ജി​ല്ലാ ജ​ഡ്ജി രാ​ജീ​വ് ജ​യ​രാ​ജി​നെ​തി​രെ കേ​ര​ള സി​വി​ൽ ജു​ഡീ​ഷ്യ​ൽ സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഹൈ​കോ​ട​തി ര​ജി​സ്ട്രാ​ർ​ക്ക്​  പ​രാ​തി ന​ൽ​കി.നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ. ജി​ല്ലാ കോ​ട​തി​യി​ലെ ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്​ രാം ​കൃ​ഷ്ണ​യോ​ട്​ ജ‍ഡ്ജി​യു​ടെ സ്വ​കാ​ര്യ കാ​ർ ഓ​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും കോ​ട​തി​യി​ൽ​നി​ന്ന് 16 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജ​ഡ്ജി​യു​ടെ വീ​ട്ടി​ൽ നി​ന്ന്​ ടി​ഫി​ൻ ബോ​ക്സ് എ​ടു​ത്ത് ചേം​ബ​റി​ൽ കൊ​ണ്ടു വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കൊ​ച്ചി: ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റി​നോ​ട്​​ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന്​ ആ​രോ​പി​ച്ച്​​ നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ. ജി​ല്ലാ ജ​ഡ്ജി രാ​ജീ​വ് ജ​യ​രാ​ജി​നെ​തി​രെ കേ​ര​ള സി​വി​ൽ ജു​ഡീ​ഷ്യ​ൽ സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഹൈ​കോ​ട​തി ര​ജി​സ്ട്രാ​ർ​ക്ക്​  പ​രാ​തി ന​ൽ​കി.നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ. ജി​ല്ലാ കോ​ട​തി​യി​ലെ ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്​ രാം ​കൃ​ഷ്ണ​യോ​ട്​ ജ‍ഡ്ജി​യു​ടെ സ്വ​കാ​ര്യ കാ​ർ ഓ​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും കോ​ട​തി​യി​ൽ​നി​ന്ന് 16 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജ​ഡ്ജി​യു​ടെ വീ​ട്ടി​ൽ നി​ന്ന്​ ടി​ഫി​ൻ ബോ​ക്സ് എ​ടു​ത്ത് ചേം​ബ​റി​ൽ കൊ​ണ്ടു വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കാ​ൻ​സ​ർ രോ​ഗി​യാ​യ അ​മ്മ​യെ പ​രി​ച​രി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളു​ള്ള​തി​നാ​ൽ നി​സ്സ​ഹാ​യ​ത അ​റി​യി​ച്ച​പ്പോ​ൾ പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്നോ​ണം തു​റ​ന്ന കോ​ട​തി​യി​ൽ ന​ട​പ​ടി​ക​ൾ തീ​രും വ​രെ ജ​ഡ്ജി​യു​ടെ വ​ശ​ത്താ​യി നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു എ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പ​രാ​തി.

facebook twitter