യുഎഇയില്‍ വെടിയേറ്റ് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. ട്രാഫിക് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയും രണ്ട് പെണ്‍മക്കളുമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
റാസല്‍ഖൈമയിലെ ജനവാസ പ്രദേശത്ത് വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചയുടന്‍ തന്നെ റാക് പോലീസിന്റെ പട്രോള്‍ യുണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയിരുന്നു. ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വെടിയേറ്റ നിലയില്‍ കണ്ടെത്തിയ മൂന്ന് സ്ത്രീകളെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതിയില്‍ നിന്നും വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുക്കുകയും തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി റാക് പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ സഹോദരന്‍ പറയുന്നതനുസരിച്ച് ഇയാളുടെ അമ്മയും നാല് സഹോദരികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ പ്രതി കൈയിലുണ്ടായിരുന്ന തോക്കെടുത്ത് മൂന്ന് പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്. നാലാമത്തെ സഹോദരി ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു