കൊളാജൻ വര്‍ധിപ്പിക്കാന്‍ ഈ കിടിലന്‍ പാനീയം കുടിക്കാം

08:05 AM Aug 17, 2025 | Kavya Ramachandran

എല്ലുകൾ, പേശികൾ, കുടല്‍, ഹൃദയം, തലമുടി എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ ആവശ്യമാണ്. അത്തരത്തില്‍ കൊളാജൻ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു കിടിലന്‍ പാനീയത്തെ പരിചയപ്പെടാം.

ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. എല്ലുകൾ, പേശികൾ, കുടല്‍, ഹൃദയം, തലമുടി എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ ആവശ്യമാണ്. അത്തരത്തില്‍ കൊളാജൻ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു കിടിലന്‍ പാനീയത്തെ പരിചയപ്പെടാം.

ഓറഞ്ച്- മഞ്ഞള്‍ ജ്യൂസ് ആണ് കൊളാജൻ വര്‍ധിപ്പിക്കുന്ന മാജിക് പാനീയം. ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും വിറ്റാമിന്‍ സിയും അടങ്ങിയ ഓറഞ്ച്- മഞ്ഞള്‍ ജ്യൂസ് കുടിക്കുന്നത് കൊളാജൻ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിലൂടെ ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. കൂടാതെ ഓറഞ്ച്- മഞ്ഞള്‍ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഓറഞ്ച്-മഞ്ഞൾ ജ്യൂസ് തയ്യാറാക്കുന്ന വിധം: 

നന്നായി പഴുത്ത ഓറഞ്ച് ഉപയോഗിച്ച് ജ്യൂസ് എടുക്കുക. ഈ ജ്യൂസിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ശേഷം നാരങ്ങാനീരും രുചിക്കനുസരിച്ച് തേനും ചേര്‍ക്കാം. തണുപ്പ് ആവശ്യമുള്ളവര്‍ക്ക് ഐസും ചേർക്കാം.