വെളിച്ചെണ്ണ, നെയ്യ്, വെള്ളരിക്കാനീര് എന്നിവ ചുണ്ടിലെ വരള്‍ച്ച ഇല്ലാതാക്കാന്‍ ബെസ്റ്റാണ്. വെളിച്ചെണ്ണ മൃതകോശങ്ങള്‍ നീക്കി തൊലി പൊളിയുന്ന അവസ്ഥ ഇല്ലാതാക്കും. രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ ദിവസവും ചുണ്ടില്‍ പുരട്ടുന്നത് വളരെ നല്ലതാണ്.
എന്നാല്‍ ദിവസവും രാവിലെയും രാത്രി ഉറങ്ങുന്നതിന് മുമ്പും വെള്ളരിക്കാനീരും റോസ് വാട്ടറും ചേര്‍ത്ത് ചുണ്ടില്‍ തേച്ചാല്‍ നിറം വയ്ക്കുന്നതിനൊപ്പം ചുണ്ടിന്റെ വരള്‍ച്ച മാറുകയും ചെയ്യും. രാത്രി നെയ്യ് പുരട്ടുന്നത് മറ്റൊരു മാര്‍ഗമാണ് വരള്‍ച്ച മാറ്റാന്‍.
ഇതുമാത്രമല്ല ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം. ലിപ് ബാം രാത്രിയില്‍ പുരട്ടിയാല്‍ രാവിലെ എഴുന്നേല്ക്കുമ്പോള് ചുണ്ടിലുണ്ടായേക്കാവുന്ന വരള്‍ച്ച ഒഴിവാക്കാം. രാവിലെ പല്ലുതേയ്ക്കുന്ന സമയം ചുണ്ടുകള്‍ മൃദുവായി ബ്രഷ് ചെയ്യുന്നത് മൃതകോശങ്ങള്‍ നീക്കാന്‍ സഹായിക്കും.