
അമിതഭാരമുള്ള ഭാര്യ ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടു. നൂറ് കിലോയിലധികം ഭാരം ഭാര്യയ്ക്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 11ന് പോര്‍ച്ചുഗലില്‍ നടന്ന സംഭവം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാണ്.
പോര്‍ട്ടോയ്ക്ക് സമീപം കാമ്പന്‍ഹയിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്.
രാവിലെ കിടക്കയില്‍നിന്ന് എഴുന്നേറ്റതിന് പിന്നാലെ ഭാര്യ കാല്‍വഴുതി തറയില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തുവീഴുകയായിരുന്നു. കട്ടിലിനും ചുമരിനുമിടയില്‍ എഴുന്നേല്‍ക്കാനാകാത്ത വിധം ഇരുവരും കുടുങ്ങി. 60കാരി ഉച്ചത്തില്‍ നിലവിളിച്ചതോടെ അയല്‍വാസികള്‍ എത്തി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഭര്‍ത്താവ് ശ്വാസം കിട്ടാതെപിടയുകയായിരുന്നു.ഫയര്‍ഫോഴ്സ് എത്തിയാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ചു പേര് ചേര്‍ന്ന് സ്തീയെ ഉയര്‍ത്തി. അതിനിടെ59 കാരനായ ഭര്‍ത്താവിന് ഹൃദയാഘാതമുണ്ടായി. അബോധാവസ്ഥയിലായ ഇയാള്‍ ഉടന്‍ തന്നെ മരണപ്പെടുകയായിരുന്നു. 59 കാരന്റെത് അപകട മരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.എന്നാല്‍ ക്രിമിനല്‍ കുറ്റം ചുമത്താനാകില്ല. ഭാര്യയെ കൗണ്‍സിലിങിന് വിധേയമാക്കുമെന്നും ഭര്‍ത്താവിന്റെ വിയോഗത്തില്‍ വലിയ വേദനയിലാണ് അവരെന്നും പൊലീസ് പറഞ്ഞു.