മൂര്‍ഖന്‍ പാമ്പിന്റെ പിറന്നാളാഘോഷ വീഡിയോ വൈറലായതോടെ യുവാവിനെ പിടികൂടി വനംവകുപ്പ്. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലുള്ള ഷിര്‍പൂര്‍ താലൂക്കിലെ ബോറെഡി ഗ്രാമത്തിലാണ് സംഭവം. രാജ് സഹെബ്രാവു വാഗ് എന്ന യുവാവിനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
ജൂലൈ 29ന് നടന്ന സംഭവമാണിത് നാഗപഞ്ചമി ദിനത്തിലാണ് യുവാവ് മൂര്‍ഖന്റെ പിറന്നാള്‍ ആഘോഷിച്ചത്. പാമ്പ് കേക്കിന് മുന്നില്‍ നില്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായതോടെയാണ് വനം വകുപ്പ് നടപടി എടുത്തത്.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈലും പ്ലാസ്റ്റിക് പെട്ടികളും കണ്ടെത്തി. പാമ്പിനെ കാട്ടില്‍ തുറന്നുവിട്ടുവെന്നാണ് യുവാവ് പറയുന്നത്. സംഭവത്തില്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്യും.