logo

യാത്രക്ക് മണിക്കൂറുകള്‍ മുമ്പ് പ്രവാസി മലയാളി യുവാവ് മരിച്ചു

02:34 PM Mar 29, 2025 | Suchithra Sivadas

വെള്ളിയാഴ്ച രാത്രി റിയാദില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പോകാന്‍ ടിക്കറ്റെടുത്ത് യാത്രക്ക് തയ്യാറായ മലയാളി യുവാവ് റിയാദില്‍ മരിച്ചു. കോഴിക്കോട്, ഏലത്തൂര്‍, പുതിയനിറത്തു വെള്ളറക്കട്ടു സ്വദേശി മുഹമ്മദ് ഷെബീര്‍ (27) ആണ് റിയാദ്, നസീമിലെ താമസസ്ഥലത്ത് മരിച്ചത്. 

ശാരീരിക അസ്വസ്ഥതകള്‍ കാരണം നാട്ടില്‍ പോയി ചികിത്സ തേടാമെന്ന ഉദ്ദേശ്യത്തോടെയാണ് കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ ടിക്കറ്റെടുത്തതും യാത്രക്കൊരുങ്ങിയതും. ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് മരണം. പരേതരായ മുസ്തഫ, സുഹ്റ എന്നിവരാണ് മാതാപിതാക്കള്‍.