തൊട്ടാൽ പൊള്ളും ; 62000 കടന്ന് സ്വർണവില

09:58 AM Feb 04, 2025 | Neha Nair

കൊച്ചി : സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും സർവകാല റെക്കോഡിൽ. പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7,810 രൂപയിലുമാണ് വ്യാപാരം.

ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തിലും സ്വ​ർ​ണ​വി​ല റെക്കോഡിൽ എത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവിൽ നിന്നാണ് പവൻ വില 840 രൂപ കൂടി സർവകാല റെക്കോഡിൽ എത്തിയത്.

ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നി​ടെ വി​ല ഒ​റ്റ​യ​ടി​ക്ക്​ ഇ​ത്ര​യും ഉ​യ​രു​ന്ന​ത്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്. ജ​നു​വ​രി ഒ​ന്നി​ന്​ ഗ്രാ​മി​ന്​ 7,110 രൂ​പ​യും പ​വ​ന്​ 56,880 രൂ​പ​യു​മാ​യി​രു​ന്നു. ജ​നു​വ​രി 22നാ​ണ്​ പ​വ​ൻ​വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന്​ മൂ​ന്നു ​ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന്​ 45 രൂ​പ കു​റ​ഞ്ഞ ശേ​ഷം വി​ല ഓ​രോ ദി​വ​സ​വും റെ​ക്കോ​ഡ്​ ഭേ​ദി​ക്കു​ക​യാ​യി​രു​ന്നു. 24ന്​ ​പ​വ​ൻ വി​ല 60,440ലും 29​ന്​ 60,760ലും 30​ന്​ 60,880ലും ​എ​ത്തി.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ലും വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ലും ഒ​ന്നു​പോ​ലെ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​ണ്​ വി​ല​വ​ർ​ധ​നയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.